Photo: Reuters
സിഡ്‌നി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഇരുടീമുകള്‍ക്കും തുല്യ കിരീടസാധ്യതയാണുള്ളത്. അതുകൊണ്ടുതന്നെ പ്രവചനങ്ങള്‍ക്ക് മത്സരത്തില്‍ സ്ഥാനമില്ല.
എന്നാല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഏത് ടീം നേടുമെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി കിരീട ജേതാക്കളെ നിര്‍ണയിച്ചത്. ഓസ്‌ട്രേലിയ കിരീടം നേടുമെന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിധി.
ഇത് വളരെ രസകരമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവചനം ഓസീസ് താരങ്ങളായ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ചേര്‍ന്നാണ് വായിച്ചത്. പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി വിജയറണ്‍ കുറിക്കുമെന്നാണ് എ.ഐയുടെ കണ്ടെത്തല്‍. ടീമിൽ ഇടംനേടാത്ത ജോഷ് ഹെയ്‌സല്‍വുഡ് മികച്ച പ്രകടനം നടത്തുമെന്നും ബാറ്റിങ് ഓര്‍ഡര്‍ തിരിച്ച് ജോഷ് ഹെയ്‌സല്‍വുഡും നഥാന്‍ ലിയോണും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നുമെല്ലാം വീഡിയോയിലുണ്ട്. ചിരിയടക്കാനാവാതെയാണ് താരങ്ങള്‍ ഇത് വായിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. മികച്ച ടോട്ടലിലേക്ക് കുതിക്കുകയാണ് ഓസീസ്. ടീമിനായി ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും സെഞ്ചുറി നേടി.
Content Highlights: Cricket Australia Shares Result Predicted By Artificial Intelligence For WTC Final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..