മെല്‍ബണ്‍: 2021-ല്‍ മികച്ച പ്രകടനം പുറത്തെടുത്ത 11 താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ലോക് ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്. ലിസ്റ്റില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ടു. 

ശ്രീലങ്കയുടെ ദിമുത് കരുണരത്‌നെയാണ് ടീമിന്റെ നായകന്‍. ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി ടീമിലിടം നേടിയില്ല. ഇന്ത്യയില്‍ നിന്ന് രോഹിത് ശര്‍മ, ഋഷഭ് പന്ത്, ആര്‍.അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമിലിടം നേടി. 

പാകിസ്താനില്‍ നിന്ന് ഫവാദ് ആലം, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവര്‍ ടീമിലിടം നേടി. ഓസ്‌ട്രേലിയയില്‍ നിന്ന് മാര്‍നസ് ലബൂഷെയ്ന്‍, ഇംഗ്ലണ്ടില്‍ നിന്ന് ജോ റൂട്ട്, ന്യൂസീലന്‍ഡില്‍ നിന്ന് കൈല്‍ ജാമിസണ്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, ജസ്പ്രീത് ബുംറ, കെ.എല്‍.രാഹുല്‍ തുടങ്ങിയവര്‍ക്ക് ടീമിലിടം നേടാനായില്ല. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. 

ലോക ടെസ്റ്റ് ഇലവന്‍: ദിമുത് കരുണരത്‌നെ (നായകന്‍), രോഹിത് ശര്‍മ, മാര്‍നസ് ലബൂഷെയ്ന്‍, ജോ റൂട്ട്, ഫവാദ് ആലം, ഋഷഭ് പന്ത്, ആര്‍.അശ്വിന്‍, കൈല്‍ ജാമിസണ്‍, അക്ഷര്‍ പട്ടേല്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി.

Content Highlights: Cricket Australia names best Test XI of the year, Dimuth Karunaratne to lead