Photo: AFP
മെല്‍ബണ്‍: ഫാസ്റ്റ് ബൗളിങ്ങ് അല്ലെങ്കില്‍ മീഡിയം പേസ് ബൗളിങ്ങിനെ നേരിടുമ്പോള്‍ എല്ലാ ഓസ്‌ട്രേലിയന്‍ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാരും ഹെല്‍മറ്റില്‍ നെക്ക് ഗാര്‍ഡുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. കഴുത്ത് ഉള്‍പ്പെടെ തലയുടെ പിന്‍ഭാഗത്തെ സംരക്ഷിക്കുന്ന ഭാഗമാണ് നെക്ക് ഗാര്‍ഡ്. ഒക്ടോബര്‍ ഒന്ന് മുതല്‍ നെക്ക് ഗാര്‍ഡുകള്‍ ഇല്ലാത്ത ഹെല്‍മറ്റുകള്‍ ഉപയോഗിച്ച കളിക്കരുതെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കര്‍ശന നിര്‍ദേശം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ഏകദിന പരമ്പരയ്ക്കിടെ സെപ്റ്റംബര്‍ ഏഴിന് നടന്ന ഒന്നാം ഏകദിനത്തില്‍ കാഗിസോ റബാദയുടെ ബൗണ്‍സറേറ്റ് ഓസീസ് താരം കാമറൂണ്‍ ഗ്രീനിന് പരിക്കേറ്റിരുന്നു. എന്നാല്‍ നെക്ക് ഗാര്‍ഡ് ഉപയോഗിച്ചതിനാലാണ് താരം ഗുരുതര പരിക്കില്‍ നിന്ന് രക്ഷപ്പെട്ടത്.
2014-ല്‍ ഓസ്‌ട്രേലിയയിലെ ആഭ്യന്തര മത്സരത്തിനിടെ ബൗണ്‍സര്‍ തലയ്ക്ക് കൊണ്ട് ഫില്‍ ഹ്യൂസ് മരണപ്പെട്ടതിനു പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഹെല്‍മറ്റുകളില്‍ നെക്ക് ഗാര്‍ഡ് ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കാതിരുന്നതോടെ പലരും പഴയ ഹെല്‍മറ്റ് രീതി തന്നെ ഉപയോഗിക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നീ താരങ്ങളെല്ലാം ഇപ്പോഴും പഴയ തരത്തിലുള്ള ഹെല്‍മറ്റുകള്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ നിയമം കര്‍ശനമാക്കിയതോടെ ഇവര്‍ പുതിയ തരം ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതായി വരും.
Content Highlights: Cricket Australia makes neck guards mandatory against pace bowlers
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..