ന്യൂയോര്‍ക്ക്: സച്ചിന്റെയും വോണിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ലീഗിന്റെ ടീമുകളായി. സച്ചിന്റെ സമകാലീന വെസ്റ്റിന്ത്യന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയും സഹ ഓപ്പണര്‍മാരായിരുന്ന ഗാംഗുലിയും സെവാഗും സച്ചിന്‍ നയിക്കുന്ന സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലാണ്. ഓസീസ് പേസര്‍ ഗ്ലെന്‍ മക്ഗ്രാത്തും പാക് താരം ഷുഐബ് ക്തറും ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും സച്ചിന്റെ ടീമിലുണ്ട്.

Sachins Blasters

ഓസീസ്-ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ടീമാണ് വോണിന്റേത്. പോണ്ടിങ്, ഹെയ്ഡന്‍, സൈമണ്ട്‌സ് എന്നീ സഹതാരങ്ങള്‍ വോണിന്റെ ടീമിലുണ്ട്. കാലിസ്, സംഗക്കാര, വസീം അക്രം, ഡാനിയല്‍ വെട്ടോറി തുടങ്ങിയ പ്രമുഖരും വോണ്‍സ് വാരിയേഴ്‌സ് അംഗങ്ങളാണ്.

Warnes Warriors

ഇന്നാണ് വിരമിച്ച താരങ്ങളുടെ ട്വന്റി-20 ലീഗായ ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ലീഗിന്റെ ടീം ലൈനപ്പ് പ്രഖ്യാപിച്ചത്. നാളെ ന്യുയോര്‍ക്കിലെ സിറ്റി ഫീല്‍ഡില്‍ ആദ്യ മത്സരം നടക്കും. 11ന് ടെക്‌സാസിലും 14ന് ലോസാഞ്ചല്‍സിലുമാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.

ടീമുകള്‍:
സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍(ക്യാപ്റ്റന്‍), സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, ലക്ഷ്മണ്‍, ബ്രയാന്‍ ലാറ,  മഹേല ജയവര്‍ധനെ, കാള്‍ ഹൂപ്പര്‍, മൊയ്ന്‍ ഖാന്‍, മുത്തയ്യ മുരളിധരന്‍, ഗ്രേം സ്വാന്‍, കേര്‍ട്ടലി ആംബറോസ്, ഷോണ്‍ പൊള്ളോക്ക്, ലാന്‍സ് ക്ലൂസ്‌നര്‍, ഷുഐബ് അക്തര്‍, ഗ്ലെന്‍ മഗ്രാത്ത്.
 
വോണ്‍സ് വാരിയേഴ്‌സ്: ഷെയ്ന്‍ വോണ്‍ (ക്യാപ്റ്റന്‍), മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിങ്, മൈക്കിള്‍ വോന്‍, ജോണ്ടി റോഡ്‌സ്, ജാക്ക് കാലിസ്, ആന്‍ഡ്രൂ സൈമണ്ട്‌സ്, കുമാര്‍ സംഗക്കാര, സഖ്‌ലൈന്‍ മുഷ്താക്, ഡാനിയല്‍ വെട്ടോറി, കോര്‍ട്ടനി വാള്‍ഷ്, വസിം അക്രം, അല്ലന്‍ ഡൊണാള്‍ഡ്, അജിത് അഗാര്‍ക്കര്‍.