Image Courtesy: ECB
ലണ്ടന്‍: 2019 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് താരം ജോസ് ബട്ലര് ഉപയോഗിച്ച ജേഴ്സിക്ക് ലേലത്തിലൂടെ ലഭിച്ചത് 65,000 പൗണ്ട് (ഏകദേശം 60 ലക്ഷം രൂപ).
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലണ്ടനിലെ ആശുപത്രികളിലേക്ക് ജീവന് രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് ലോകകപ്പ് ജേതാവു കൂടിയായ താരം തന്റെ ജേഴ്സി ലേലത്തിന് വെച്ചത്.
ചൊവ്വാഴ്ചയായിരുന്നു ലേലം അവസാനിച്ചത്. 82 പേര് ലേലത്തില്‍ പങ്കെടുത്തു. ലണ്ടനിലെ റോയല്‍ ബ്രോംടണ്‍, ഹാരെഫീര്ഡ് എന്നീ ആശുപത്രികളിലേക്ക് ജീവന് രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് താരം ജേഴ്സി ലേലത്തിന് വെച്ചത്.

2019 ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് താരങ്ങളെല്ലാം ഒപ്പിട്ട ജേഴ്സിയാണിത്.
''എന്നെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള ജേഴ്സിയാണിത്. എന്നാലിപ്പോള്‍ ഇതിന് മറ്റൊരു അര്‍ഥം കൈവന്ന പോലെ തോന്നുന്നു'', ലേലത്തിനു ശേഷം ബട്ലര് പ്രതികരിച്ചു.
Content Highlights: COVID-19 Jos Buttler's World Cup Final Shirt Raises 65,000 Pounds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..