Image Courtesy: ECB
ലണ്ടന്‍: കോവിഡ്-19 കായിക ലോകത്തെ ഒന്നാകെ നിശ്ചലമാക്കിയിരിക്കുകയാണ്. ഒളിമ്പിക്‌സ് അടക്കം ലോകത്താകമാനമുള്ള പ്രധാന കായിക മത്സരങ്ങളെല്ലാം തന്നെ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ലീഗുകളും ടൂര്‍ണമെന്റുകളും മുടങ്ങിയതിനാല്‍ വിവിധ ടീമുകളും ക്ലബ്ബുകളും കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇപ്പോഴിതാ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും (ഇ.സി.ബി) താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ്-19 കാരണം മത്സരങ്ങള്‍ മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കാനാണ് ബോര്‍ഡിന്റെ ഈ നീക്കം. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കിയിരുന്നു. മേയ് അവസാനം വരെ ക്രിക്കറ്റ് മത്സരങ്ങളൊന്നും തന്നെ നടത്തില്ലെന്നും ബോര്‍ഡ് തീരുമാനമെടുത്തിരുന്നു.
ഇതിനൊപ്പം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഇംഗ്ലണ്ടിന്റെ വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, ഓസ്‌ട്രേലിയ പരമ്പരകളും അനിശ്ചിതത്വത്തിലാണ്. ഈ പരമ്പരകള്‍ നടന്നില്ലെങ്കില്‍ ബോര്‍ഡിന്റെ വരുമാനത്തില്‍ കാര്യമായ കുറവാണ് സംഭവിക്കുക.
റിപ്പോര്‍ട്ടുകളനുസരിച്ച് ഇ.സി.ബിയുടെ കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ്, ജോസ് ബട്ട്‌ലര്‍ എന്നിവരുടെ പ്രതിഫലത്തില്‍ 2,00000 പൗണ്ടിന്റെ (ഏകദേശം 1.86 കോടി രൂപ) കുറവ് വന്നേക്കുമെന്നാണ് സൂചന.
Content Highlights: Covid-19 England players may face pay cut ecb
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..