Photo: PTI
കൊളംബോ: ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഈ മാസം 13-ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നീട്ടിവെയ്ക്കാന്‍ സാധ്യത.
ലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചേക്കുമെന്ന സൂചനകള്‍ വരുന്നത്.
ഇതനുസരിച്ച് ഏകദിനങ്ങള്‍ ജൂലായ് 17, 19, 21 തീയതികളിലേക്കും ട്വന്റി 20 പരമ്പര 24, 25, 27 തീയതികളിലേക്കും മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടീമിന്റെ വീഡിയോ അനലിസ്റ്റായ ജി.ടി നിരോഷനാണ് പുതുതായി കോവിഡ് സ്ഥീരീകരിച്ചിരിക്കുന്നത്. ഫ്‌ളവറിന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ശ്രീലങ്കന്‍ സംഘത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് നിരോഷന് രോഗം സ്ഥിരീകരിച്ചത്.
Content Highlights: Covid-19 cases in Sri Lankan camp India series likely to be rescheduled
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..