Image Courtesy: AP
സിലിഗുരി: പുരുഷതാരങ്ങള്‍ക്കു പിന്നാലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ വനിതാ ക്രിക്കറ്റ്താരം.
ഇക്കഴിഞ്ഞ വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പതിനാറുകാരി ഓള്‍റൗണ്ടര്‍ റിച്ച ഗോഷാണ് ഒരു ലക്ഷം രൂപ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
കഴിഞ്ഞ ദിവസം സിലിഗുരി ജില്ലാ മജിസ്ട്രേറ്റ് സുമാന്ത സഹായിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് റിച്ച ഗോഷിന്റെ പിതാവ് കൈമാറി.
''എല്ലാവരും കോവിഡ്-19ന് എതിരായ പോരാട്ടത്തിലാണ്. അതിനെതിരേ ഒന്നിച്ച് പോരാടാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഉത്തരവാദിത്തമുള്ള പൗരയെന്ന നിലയ്ക്ക് എനിക്കും അതിന്റെ ഭാഗമാകണമെന്ന് നോന്നി'',-റിച്ച പറഞ്ഞു.
Content Highlights: Covid-19 16-yr old Indian womens cricketer Richa Ghosh donates Rs 1 lakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..