ദുബായ്: താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഭാഗമായി യു.എ.ഇ-അയര്‍ലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ചു. കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്.
യു.എ.ഇ താരം അലിഷാന്‍ ഷറഫുവിന് കോവിഡ് സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തില്‍ രണ്ടാം ഏകദിനവും ഉപേക്ഷിച്ചിരുന്നു. നിലവില്‍ മൂന്നു താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചിരാഗ് സൂരി, ആര്യന്‍ ലാക്ര എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുരണ്ടുപേര്‍.
പരമ്പര മാറ്റിവെച്ചതോടെ അയര്‍ലന്‍ഡ് ടീം നാട്ടിലേക്ക് ഉടന്‍ മടങ്ങും. അയര്‍ലന്‍ഡ് താരങ്ങള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചരിത്ര വിജയം നേടി യു.എ.ഇ വരവറിയിച്ചിരുന്നു. ശക്തരായ അയര്‍ലന്‍ഡിനെ ആറുവിക്കറ്റിനാണ് താരതമ്യേന ദുര്‍ബലരായ യു.എ.ഇ തോല്‍പ്പിച്ചത്. പോള്‍ സ്‌റ്റെര്‍ലിങ് സെഞ്ചുറി നേടിയിട്ടും അയര്‍ലന്‍ഡിന് വിജയം നേടാനായില്ല. യു.എ.ഇയ്ക്കായി റിസ്വാനും ഉസ്മാനും സെഞ്ചുറി നേടിയിരുന്നു.
Content Highlights: COVID-19: UAE-Ireland ODI called off again as situation worsens