ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം മാറ്റിവെച്ചേക്കും. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. 

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ബി.സി.സി.ഐയുടെ ഉന്നതാധികാര സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രഖ്യാപനം അതിനു ശേഷം ഉണ്ടാകും.  

മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ഇംഗ്ലണ്ട് പരമ്പരയിലുള്ളത്.

ഇന്ത്യയില്‍ നിലവില്‍ ഒമ്പത് ലക്ഷത്തിലധികം കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. മരണസംഖ്യ 25,000-ല്‍ എത്തിയിരിക്കുന്നു.

Content Highlights: Covid-19 Team India’s home series against England in September set to be postponed