ബെംഗളൂരു: കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം കഷ്ടതയനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍.

2019 ലോകകപ്പില്‍ രാഹുല്‍ ഉപയോഗിച്ച ക്രിക്കറ്റ് ഗിയറുകളെല്ലാം ലേലം ചെയ്തപ്പോള്‍ ലഭിച്ചത് എട്ടു ലക്ഷം രൂപയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മയായ ഭാരത് ആര്‍മിയുമായി സഹകരിച്ചാണ് രാഹുല്‍ ക്രിക്കറ്റ് കിറ്റ് ലേലത്തില്‍ വെച്ചത്.

ഇതിലൂടെ ലഭിച്ച തുക സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനു മായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ അവെയര്‍ ഫൗണ്ടേഷന് സംഭാവന ചെയ്യും.

ലോകകപ്പില്‍ രാഹുല്‍ ഉപയോഗിച്ച ബാറ്റിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്, 2,64,228 രൂപ. ഹെല്‍മറ്റിന് 1,22,677, പാഡുകള്‍ക്ക് 33,028, ജേഴ്‌സിക്ക് 1,13,240, ഗ്ലൗസിന് 28,782 എന്നിങ്ങനെയാണ് ലഭിച്ച തുക.

ട്വന്റി 20 ജേഴ്‌സിക്ക് 1,04824 രൂപയും ടെസ്റ്റ് ജേഴ്‌സിക്ക് 1,32,774 രൂപയും ലഭിച്ചു.

Content Highlights: COVID-19 KL Rahul raises Rs 8 lakh to aid vulnerable children