ലണ്ടന്‍: കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍.

കോവിഡിനെതിരായ പോരാട്ടത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി താന്‍ ഒപ്പിട്ട ജേഴ്‌സിയും ബാറ്റും സ്റ്റമ്പുമാണ് ആന്‍ഡേഴ്‌സണ്‍ ലേലത്തിന് വെച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജനുവരിയില്‍ കേപ്ടൗണില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ആന്‍ഡേഴ്‌സണ്‍ ഏഴു വിക്കറ്റുമായി തിളങ്ങിയിരുന്നു. ഇംഗ്ലണ്ട് 189 റണ്‍സിന് ജയിച്ച ഈ മത്സരത്തില്‍ ഉപയോഗിച്ച ജേഴ്‌സിയും ബാറ്റും സ്റ്റമ്പുമാണ് ആന്‍ഡേഴ്‌സണ്‍ ലേലത്തിന് വെച്ചത്.

Content Highlights: covid 19 James Anderson to auction signed bat, Test shirt to help raise funds