കൊളംബോ: ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര നീട്ടിവെച്ചു. ബാറ്റിങ് പരിശലകന്‍ ഗ്രാന്റ് ഫ്‌ളവര്‍, ഡാറ്റ അനലിസ്റ്റ് ജിടി നിരോഷന്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കുപുറമേ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 

ഈ മാസം 13-നാണ് പരമ്പര ആരംഭിക്കേണ്ടത്. ഇത് നാലു ദിവസത്തേക്കാണ് നീട്ടിയതെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും വ്യക്തമാക്കി. പുതുക്കിയ തിയ്യതി അനുസരിച്ച് ജൂലായ് 17-നാണ് പരമ്പര ആരംഭിക്കുക. 17,19,21 തിയ്യതികളില്‍ ഏകദിനങ്ങളും 24,25,27 തിയ്യതികളില്‍ ട്വന്റി-20 മത്സരങ്ങളും നടക്കും.

ഫ്ളവറിന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ശ്രീലങ്കന്‍ സംഘത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് നിരോഷന് രോഗം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിങ്കളാഴ്ച്ചയാണ് ലങ്കന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. 

Content Highlights: Covid-19 cases in Sri Lankan camp India series rescheduled