സിലിഗുരി: പുരുഷതാരങ്ങള്‍ക്കു പിന്നാലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ വനിതാ ക്രിക്കറ്റ്താരം.

ഇക്കഴിഞ്ഞ വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പതിനാറുകാരി ഓള്‍റൗണ്ടര്‍ റിച്ച ഗോഷാണ് ഒരു ലക്ഷം രൂപ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

കഴിഞ്ഞ ദിവസം സിലിഗുരി ജില്ലാ മജിസ്‌ട്രേറ്റ് സുമാന്ത സഹായിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് റിച്ച ഗോഷിന്റെ പിതാവ് കൈമാറി.

''എല്ലാവരും കോവിഡ്-19ന് എതിരായ പോരാട്ടത്തിലാണ്. അതിനെതിരേ ഒന്നിച്ച് പോരാടാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഉത്തരവാദിത്തമുള്ള പൗരയെന്ന നിലയ്ക്ക് എനിക്കും അതിന്റെ ഭാഗമാകണമെന്ന് നോന്നി'',-റിച്ച പറഞ്ഞു.

Content Highlights: Covid-19 16-yr old Indian womens cricketer Richa Ghosh donates Rs 1 lakh