Photo Courtesy: twitter
ലണ്ടന്‍: 1993-ലെ ആഷസില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ 'നൂറ്റാണ്ടിന്റെ പന്ത്' ആരും മറന്നിട്ടുണ്ടാകില്ല. പരമ്പരയിലെ തന്റെ ആദ്യ പന്തില്‍ തന്നെ വോണ്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന് മൈക്ക് ഗാറ്റിങിന്റെ സ്റ്റമ്പ് ഇളക്കി. ആ മനോഹരമായ വിക്കറ്റ് ക്രിക്കറ്റ് ആരാധകരുടെ കണ്ണില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. അതു പോലൊരു വിക്കറ്റ് പിന്നീട് ആരും വീഴ്ത്തിയതുമില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം വോണിന്റെ ആ മാന്ത്രിക വിക്കറ്റ് ഒരിക്കല്‍ കൂടി ആരാധകര്‍ കണ്ടു. കൗണ്ടി ക്രിക്കറ്റില്‍ ലാന്സഷെയറിന്റെ ലെഗ് സ്പിന്നര്‍ മാറ്റ് പാര്കിന്സണ് ആണ് അതുപോലൊരു വിക്കറ്റെടുത്തത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന നോര്താംപ്ഷെയറിനെതിരായ മത്സരത്തിലായിരുന്നു പാര്കിന്സണ്ന്റെ വിക്കറ്റ്. അന്ന് വോണ്‍ വിക്കറ്റ് വീഴ്ത്തിയ അതേ ഗ്രൗണ്ട് എന്ന ഒരു പ്രത്യേകത കൂടി ആ വിക്കറ്റിനുണ്ടായിരുന്നു.
നോര്താംപ്ഷെയറിന്റെ ക്യാപ്റ്റന്‍ ആദം റോസിങ്റ്റണ്ന്റെ ഓഫ് സ്റ്റമ്പും ഇളക്കിയാണ് പാര്കിന്സണ്ന്റെ പന്ത് കടന്നുപോയത്. മത്സരത്തില്‍ 49 റണ്‍സ് വഴങ്ങി പാര്കിന്സണ് മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ലാന്സഷെയര് 305 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ നോര്താംപ്ഷെയര് 177 റണ്‍സിന് എല്ലാവരും പുറത്തായി.
Content Highlights: county championship matt parkinson shane warne ball of the century
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..