കോവിഡ് 19; നാലരക്കോടിയോളം രൂപ ധനസഹായം നല്‍കി ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍


പുരുഷടീമിനെക്കൂടാതെ ഇംഗ്ലണ്ട് വനിതാടീമും ധനസഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. പുരുഷതാരങ്ങളെക്കാള്‍ വേതനം കുറവായ വനിതകള്‍ ഏപ്രില്‍,മേയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളത്തിന്റെ പങ്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകും

കോവിഡ് 19 കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി നാലരക്കോടിയോളം രൂപ ധനസഹായം നല്‍കി ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. താരങ്ങളുടെ ശമ്പളത്തില്‍ നിന്നും 25 ശതമാനം കിഴിച്ച് ആ തുകയാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുക.

കോവിഡ് ഭീഷണി കാരണം ഇംഗ്ലണ്ടിന്റെ വെസ്റ്റിന്‍ഡീസ്., പാക്കിസ്താന്‍, ഓസ്‌ട്രേലിയ പര്യടനങ്ങള്‍ മാറ്റിവെച്ചിരുന്നു. നിലവില്‍ താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും സന്നദ്ധനാണ് എന്ന കാര്യം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയന്‍ മോര്‍ഗന്‍ അറിയിച്ചു.

പുരുഷടീമിനെക്കൂടാതെ ഇംഗ്ലണ്ട് വനിതാടീമും ധനസഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. പുരുഷതാരങ്ങളെക്കാള്‍ വേതനം കുറവായ വനിതകള്‍ ഏപ്രില്‍,മേയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളത്തിന്റെ പങ്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമെന്ന് അറിയിച്ചു.

Content Highlights: Coronavirus: England Cricket Stars Donate 500,000 Pounds To Board In Fight Against COVID-19

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented