മൗണ്ട് മൗഗനൂയി: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസീലന്‍ഡിന് മികച്ച തുടക്കം. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ കിവീസ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്. 

സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വേയുടെ തകര്‍പ്പന്‍ ബാറ്റിങാണ് കിവീസിനെ രക്ഷിച്ചത്. 227 പന്തുകളില്‍ നിന്ന് 122 റണ്‍സെടുത്ത കോണ്‍വേയും 52 റണ്‍സെടുത്ത വില്‍ യങ്ങുമാണ് കിവീസിനെ മികച്ച നിലയില്‍ എത്തിച്ചത്. 

ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഹെന്റി നിക്കോള്‍സ് 32 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുന്നു. ടോം ലാഥം (1), റോസ് ടെയ്‌ലര്‍ (31), ടോം ബ്ലണ്ടല്‍ (11) എന്നിവരുടെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. 

ബംഗ്ലാദേശിനുവേണ്ടി ഷോറീഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഇബാദത്ത് ഹൊസെയ്ന്‍, മോനിമുള്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

Content Highlights: Conway's ton help hosts to get decent score, NZ vs Ban, 1st Test