അത് നോ ബോള്‍ ആയിരുന്നോ?; ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയകറ്റിയ അമ്പയറുടെ തീരുമാനത്തില്‍ വിവാദം


ജുലന്‍ ഗോസ്വാമി എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് വീണെങ്കിലും തേര്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിക്കുകയായിരുന്നു.

ജുലൻ ഗോസ്വാമിയുടെ പന്ത് നേരിടുന്ന ഓസീസ് താരം | Photo: twitter| Lisa Sthalekar

ക്യൂന്‍സ്‌ലാന്റ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് നിര്‍ഭാഗ്യവും നാടകീയതയും നിറഞ്ഞതായിരുന്നു. ഇന്ത്യ വിജയനിമിഷം ആഘോഷിക്കുന്നതു വരെ കാര്യങ്ങള്‍ എത്തി. എന്നാല്‍ ആ വിജയം ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയ തട്ടിയെടുത്തു. ജുലന്‍ ഗോസ്വാമി എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് വീണെങ്കിലും തേര്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിക്കുകയായിരുന്നു.

അവസാന പന്തില്‍ ഓസീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്നു റണ്‍സാണ്. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന നിക്കോള കാറയെ ജുലന്‍ പുറത്താക്കി. ഇന്ത്യന്‍ ടീം വിജയം ആഘോഷിക്കാന്‍ തുടങ്ങി. എന്നാല്‍ ഭാഗ്യം ഓസീസിനൊപ്പമായിരുന്നു. തേര്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിച്ചതോടെ ഓസീസിന്റെ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സ് ആയി. നിക്കോള കാറ അനായാസം ആ രണ്ട് റണ്‍സ് അടിച്ചെടുത്തു. ഓസീസ് ഏകദിനത്തില്‍ തുടര്‍ച്ചയായ 26-ാം വിജയം സ്വന്തമാക്കി.

ഇതിന് പിന്നാലെ ഈ നോ ബോള്‍ ചര്‍ച്ചയാവുകയാണ്. തേര്‍ഡ് അമ്പയര്‍ക്ക് തെറ്റു പറ്റിയെന്നും അത് യഥാര്‍ത്ഥത്തില്‍ നോ ബോള്‍ അല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ആരാധകര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനായി ഓപ്പണര്‍ ബെത്ത് മൂണി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 133 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ താരം 125 റണ്‍സോടെ പുറത്താകാതെ നിന്നു. 74 റണ്‍സുമായി തഹ്ലിയ മഗ്രാത്തും 39 റണ്‍സോടെ നിക്കോള കാറയും ബെത്ത് മൂണിക്ക് പിന്തുണ നല്‍കി.

നേരത്തെ 86 റണ്‍സ് അടിച്ച ഓപ്പണര്‍ സ്മൃതി മന്ദാനയുടേയും 44 റണ്‍സ് നേടിയ റിച്ച ഘോഷിന്റേയും മികവിലാണ് ഇന്ത്യ 274 റണ്‍സ് നേടിയത്. ഓസീസിനായി തഹ്ലിയ മഗ്രാത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഓസീസ് സ്വന്തമാക്കി. ഇനി ഒരു ഏകദിനം മാത്രമാണ് പരമ്പരയില്‍ ശേഷിക്കുന്നത്.

ഏകദിനത്തില്‍ ഓസീസ് വനിതകളുടെ തുടര്‍ച്ചയായ 26-ാം വിജയമാണിത്. 2018 മാര്‍ച്ചില്‍ തുടങ്ങിയ ജൈത്രയാത്രയാണ് ഓസീസ് വനിതകള്‍ തുടരുന്നത്.

Content Highlights: Controversial no ball Australia women vs India women cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented