കോവിഡ് പ്രോട്ടോകോള്‍ ലംഘനം; രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആര്‍ച്ചര്‍ പുറത്ത്


കോവിഡ് വ്യാപനത്തിനിടെ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്നത്

Image Courtesy: Getty Images

മാഞ്ചെസ്റ്റര്‍: വ്യാഴാഴ്ച വെസ്റ്റിന്‍ഡീസിനെിരായ രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ടീമിന് പുറത്ത്. കോവിഡ്-19 സുരക്ഷയുടെ ഭാഗമായിട്ടുള്ള ബയോ സെക്യുര്‍ പ്രോട്ടോകോള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയത്.

കോവിഡ് വ്യാപനത്തിനിടെ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്നത്. ബയോ സെക്യുര്‍ സാഹചര്യത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രോഗം പകരാതിരിക്കാന്‍ പ്രത്യേക മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയാണ് ആ മേഖല ക്രമീകരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. അത് ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

പ്രോട്ടോകോള്‍ ലംഘിച്ച താരത്തെ അഞ്ച് ദിവസത്തേക്ക് ഐസൊലേഷനിലേക്ക് മാറ്റും. ഈ കാലയളവില്‍ രണ്ടു തവണ കോവിഡ്-19 പരിശോധന നടത്തും. രണ്ടു പരിശോധനാ ഫലവും നെഗറ്റീവായാല്‍ മാത്രമേ താരത്തെ ഐസൊലേഷനില്‍ നിന്ന് മാറ്റൂ.

അതേസമയം ടീമില്‍ നിന്ന് പുറത്തായതിനു പിന്നാലെ സഹതാരങ്ങളോടും ആരാധകരോടും ക്ഷമ ചോദിച്ച് ആര്‍ച്ചര്‍ രംഗത്തെത്തി. തന്റെ പ്രവര്‍ത്തിയിലൂടെ സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയും താന്‍ അപകടത്തിലാക്കിയെന്നും പറഞ്ഞ താരം സ്വന്തം പ്രവര്‍ത്തിയുടെ അനന്തര ഫലങ്ങള്‍ എന്തു തന്നെ ആയാലും അത് അംഗീകരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ബയോ സെക്യുര്‍ ബബിളിനുള്ളിലുള്ള എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും താരം വ്യക്തമാക്കി.

Content Highlights: England vs West Indies Jofra Archer dropped after breaching bio-secure protocols

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented