'ഇയാള്‍ക്കെന്താ വട്ടാണോ?' ; ചരിത്ര വിജയത്തിന് പിന്നാലെ ശാസ്ത്രിയെ തെറിവിളിച്ച് ആരാധകര്‍


ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയം 1983-ലെ ലോകകപ്പ് വിജയവുമായി ശാസ്ത്രി താരതമ്യപ്പെടുത്തുകയായിരുന്നു

സിഡ്‌നി: ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രവി ശാസ്ത്രി നടത്തിയ ഒരു പരാമര്‍ശമാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയം 1983-ലെ ലോകകപ്പ് വിജയവുമായി ശാസ്ത്രി താരതമ്യപ്പെടുത്തുകയായിരുന്നു. 1983-ലെ ലോകകിരീടത്തിനേക്കാളും 1985-ലെ ക്രിക്കറ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനേക്കാളും മികച്ചതാണ് ഈ പരമ്പര വിജയമെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. '1983-ലെ വിജയത്തേക്കാളും 1985-ലെ ക്രിക്കറ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനേക്കാളും ഈ വിജയം എനിക്ക് സംതൃപ്തി നല്‍കുന്നു. ഇത് വലിയ വിജയമാണ്. ക്രിക്കറ്റിലെ ഏറ്റവും പ്രയാസകരമായ ഫോര്‍മാറ്റിലാണ് ഈ വിജയമെന്നോര്‍ക്കണം.' ശാസ്ത്രി വ്യക്തമാക്കി.

വിരാട് കോലിയും ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു. തന്നെ സംബന്ധിച്ച് 2011-ലെ ലോകകപ്പ് വിജയത്തേക്കാളും വിലപ്പെട്ടതാണ് ഈ വിജയമെന്നായിരുന്നു കോലിയുടെ കമന്റ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 2004ന് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നേടാനും ഇന്ത്യക്കായി. ഓസീസ് മണ്ണില്‍ പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനായും ഇന്ത്യന്‍ ക്യാപ്റ്റനായും കോലി മാറി.

Content Higlights: Coach Ravi Shastri Makes Big Claims After India Script History in Australia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented