Photo: ANI
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. നന്നായി ബാറ്റ് ചെയ്യാത്തതിനാലാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടതെന്ന് ദ്രാവിഡ് മത്സരശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.
'രണ്ടാം ഇന്നിങ്‌സില്‍ നന്നായി ബാറ്റ് ചെയ്യാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിങ്‌സില്‍ കരുത്തുറ്റ ബൗളിങ് പുറത്തെടുക്കാനും ടീം മറന്നു. റൂട്ടും ബെയര്‍സ്റ്റോയും മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അവരെ പുറത്താക്കാന്‍ രണ്ടോ മൂന്നോ അവസരം ലഭിച്ചു. പക്ഷേ അത് മുതലാക്കാനായില്ല. ബാറ്റര്‍മാര്‍ നന്നായി കളിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു'- ദ്രാവിഡ് പറഞ്ഞു.
ഇംഗ്ലണ്ട് ടീം നന്നായി കളിച്ചുവെന്നും അവര്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി. തോല്‍വിയില്‍ നിരാശയുണ്ടെന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.
'ഏറെ നിരാശ പകരുന്ന തോല്‍വിയാണിത്. ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതുപോലെ ഇവിടെയും നടന്നു. ജയിക്കാവുന്ന മത്സരമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രണ്ട് ഇന്നിങ്‌സിലും മുഴുവന്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഇന്ത്യ മികച്ച വിജയങ്ങള്‍ നേടി. എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിക്കുന്നില്ല'. ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു
മത്സരത്തില്‍ ഏഴുവിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് നേടിയിട്ടാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഒരുഘട്ടത്തില്‍ ഇന്ത്യ അനായാസ വിജയം നേടുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ഇംഗ്ലീഷ് താരങ്ങള്‍ അത്ഭുത പ്രകടനത്തോടെ ഇന്ത്യയില്‍ നിന്ന് മത്സരം സ്വന്തമാക്കുകയായിരുന്നു.
Content Highlights: india vs england, ind vs eng, india test, cricket news, indian cricket, england cricket, sports news
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..