സിക്‌സ് അടിച്ചപ്പോള്‍ തലയില്‍ കൈവെച്ച് ബാറ്റ്‌സ്മാന്‍; ചിരിയോടെ അമ്പയറും ബൗളറും


ഇംഗ്ലണ്ടിലെ യോക്ക്‌ഷെയറില്‍ നടന്ന ഹാലിഫാക്‌സ് ക്രിക്കറ്റ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.

ഗ്രൗണ്ടിലിരിക്കുന്ന ബാറ്റ്‌സ്മാനും ചില്ല് തകർന്ന കാറും | Photo: twitter|Illingworth St Mary's CC

ലണ്ടൻ: സിക്സ് അടിച്ചാൽ സന്തോഷിക്കാത്ത ബാറ്റ്സ്മാൻമാരുണ്ടാകില്ല. എന്നാൽ ആസിഫ് അലി എന്ന ക്ലബ്ബ് ക്രിക്കറ്റ് താരം താൻ അടിച്ച സിക്സ് കണ്ട് നിരാശയോടെ ഗ്രൗണ്ടിൽ ഇരുന്നു. ഇംഗ്ലണ്ടിലെ യോക്ക്ഷെയറിൽ നടന്ന ഹാലിഫാക്സ് ക്രിക്കറ്റ് ലീഗിന്റെ ക്വാർട്ടർ ഫൈനലിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.

ഇല്ലിങ്​വർത്ത് സെന്റ് മേരീസ് ക്രിക്കറ്റ് ക്ലബ്ബും സോർബി സെന്റ് പീറ്റേഴ്സ് സിസി ക്ലബ്ബും തമ്മിലായിരുന്നു മത്സരം. സെന്റ് മേരീസിന്റെ താരമായ ആസിഫ് അലി തന്റെ നേർക്കുവന്ന ഷോർട്ട് ബോൾ സ്ക്വയർ ലെഗ്ഗിലൂടെ പറത്തി. പന്ത് സ്റ്റേഡിയവും കടന്നുപോയി. അമ്പയർ സിക്സ് വിളിച്ചപ്പോൾ ആസിഫ് അലി നിരാശയോടെ തലയിൽ കൈവെച്ച് ഗ്രൗണ്ടിൽ ഇരുന്നു. കാരണം മറ്റൊന്നുമല്ല, ആ സിക്സ് സ്റ്റേഡിയത്തിന്റെ മുകളിലൂടെ പറന്ന് ആസിഫിന്റെ കാറിന്റെ പിറകുവശത്തെ ചില്ലിലാണ് ചെന്നിടിച്ചത്. ചില്ല് തവിടുപൊടി!

ആസിഫിന്റെ പ്രതികരണം കണ്ട് എതിർ ടീമംഗങ്ങൾക്കും അമ്പയർക്കും ചിരിയടക്കാനായില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സെന്റ് മേരീസ് ക്ലബ്ബ് തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'നിങ്ങളുടെ കാറിന്റെ താക്കോൽ തരൂ, ഞങ്ങൾ ആ പന്ത് എടുത്തുതരാം' എന്നെല്ലാം ആരാധകർ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. മത്സരത്തിൽ ആസിഫ് അലി 43 റൺസെടുത്തെങ്കിലും സെന്റ് മേരീസ് ടീം ഏഴു വിക്കറ്റിന് തോറ്റു.

2020 ഓഗസ്റ്റിൽ അയർലൻഡ് താരം കെവിൻ ഒബ്രിയാനും മത്സരത്തിനിടെ സ്വന്തം കാറിന്റെ ചില്ല് തകർത്തിരുന്നു. ഡബ്ലിനിലെ പെംബ്രോക് ക്രിക്കറ്റ് ക്ലബ്ബിനായി കളിക്കുമ്പോഴായിരുന്നു ഈ സംഭവം.

Content Highlights: Club cricketer smashes the windscreen of his own car with a six

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented