വെസ്റ്റിന്‍ഡീസിനെ ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിച്ച ക്ലൈവ് ലോയിഡിന് ഇന്ന് ജന്മദിനം


ജിബിന്‍ തോമസ്‌

ക്ലൈവ് ലോയിഡ് |ഫോട്ടോ:AP

രു ടൂര്‍ണമെന്റ് ജയിക്കാനായി ക്രിക്കറ്റില്‍ രക്തം പൊടിഞ്ഞിട്ടുണ്ടോ?? ഉണ്ട്. 1976ലെ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്കെതിരേ രക്തരൂഷിത വിപ്ലവം നടത്തിയത് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ സര്‍ ക്ലൈവ് ലോയ്ഡ് ആയിരുന്നു.

1976-ലെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം വെസ്റ്റീന്‍ഡീസ് വിജയിച്ചു. രണ്ടാം മത്സരം സമനില, മൂന്നാം മത്സരം ഇന്ത്യ വിജയിച്ചു, രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യ 400 റണ്‍സിന് മുകളില്‍ ഒരു ഇന്നിങ്സില്‍ സ്‌കോര്‍ ചെയ്തത് സര്‍ ലോയ്ഡിനെ അസ്വസ്ഥനക്കിയിരുന്നു. നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിജയിക്കുന്ന ടീമിന് ടൂര്‍ണമെന്റ് ലഭിക്കുന്ന അവസ്ഥ വന്നു.

നാലാം ടെസ്റ്റില്‍ ടോസ്സ് ലഭിച്ച ക്യാപ്റ്റന്‍ സര്‍ ലോയ്ഡ് ബൗളിംഗ് തിരഞ്ഞെടുത്തു. ഹെല്‍മെറ്റ് ഉപയോഗിച്ച് തുടങ്ങും മുന്‍പുള്ള ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാരുടെ ശരീരത്തിലും തലയിലും ടാര്‍ഗറ്റ് ചെയ്ത് ബീമറുകളും, ബൗണ്‍സറുകളും എറിയാന്‍ പേസ് ബൗളേഴ്സിന് സര്‍ ലോയ്ഡ് നിര്‍ദ്ദേശം കൊടുത്തു.

പേസര്‍മാരായ മൈക്കല്‍ ഹോള്‍ഡിങ്ങും, വയന്‍ ഡാനിയാലും, ബെര്‍ണാഡ് ജൂലിയാനും, വന്‍ബൂണ്‍ ഹോള്‍ഡറും ചേര്‍ന്ന് 98 ഓവര്‍ ശരീരം നോക്കി എറിഞ്ഞ് പല ഇന്ത്യന്‍ ബാറ്റ്‌സ്മന്മാര്‍ക്കും പരിക്കുണ്ടാക്കി സര്‍ ലോയ്ഡിന്റെ പ്ലാന്‍ നടപ്പിലാക്കി. ആ ഇന്നിങ്സില്‍ ജുമാദീന്‍, റോയ് ഫെഡ്രിക്കസ് എന്നീ രണ്ട് സ്പിന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് എറിഞ്ഞത് ആകെ ആറ് ഓവര്‍ മാത്രമായിരുന്നു.

മൂന്ന് ബാറ്റ്‌സ്മാന്മാര്‍ പരിക്ക് പറ്റി പുറത്തുപോയി, പല ബാറ്റ്‌സ്മാന്മാരും പറ്റുന്ന രീതിയില്‍ ഒക്കെ പിടിച്ചുനിന്ന് ഏറു കൊണ്ട് 306/6 വരെ എത്തിച്ചു. പരിക്ക് പറ്റിയ ബാറ്റ്‌സ്മാന്മാര്‍ 'retired hurt' ആയപ്പോള്‍ ഇന്ത്യയുടെ ഒമ്പത് ബാറ്റ്‌സ്മാന്മാര്‍ അപ്പോഴേക്കും ബാറ്റ് ചെയ്തിരുന്നു. അതില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവശേഷിക്കുന്ന രണ്ട് ബൗളര്‍മാരായ ക്യാപ്റ്റന്‍ ബിഷന്‍ ബേദിയും ഭഗവദ് ചന്ദ്രശേഖറും കൂടെ ബാറ്റിംഗിന് ഇറങ്ങി പരിക്ക് പറ്റിയാല്‍ ബോള്‍ ചെയ്യാന്‍ ആളുണ്ടാകില്ല എന്ന കാരണത്താല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ ബേദി ആറ് വിക്കറ്റിനു 306 റണ്‍സെന്ന നിലയില്‍ ഇന്ത്യയുടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റീന്‍ഡസ് 391 റണ്‍സിന് ഓള്‍ഔട്ട് ആയി 85 റണ്‍സ് ലീഡ് നേടി. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാരെല്ലാം പരിക്ക് പറ്റി തളര്‍ന്നവരായിരുന്നു. വെസ്റ്റീന്‍ഡീസ് പേസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മന്മാരുടെ ശരീരം നോക്കി എറിയല്‍ തുടര്‍ന്നു.

ഇന്ത്യയുടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഇതിനോടകം ബാറ്റ്‌സ്മാന്‍മാര്‍ പലരും പരിക്ക് പറ്റി പുറത്തുപോയതിനാല്‍ നാലാമനായി പേസ് ബൗളര്‍ മദന്‍ലാലും അഞ്ചാമനായി സ്പിന്‍ ബൗളര്‍ ശ്രീനിവാസ് വെങ്കിട്ടരാമനും ഇറങ്ങി. 97 റണ്‍സില്‍ ഇന്ത്യയുടെ അഞ്ചാംവിക്കറ്റും നഷ്ടമായി.

ആദ്യ ഇന്നിങ്സിലെ വെസ്റ്റിന്‍ഡീസിന്റെ 85 റണ്‍സ് ലീഡ് കുറച്ചാല്‍ ആ സമയത്ത് ഇന്ത്യക്ക് 12 റണ്‍സ് ലീഡായിരുന്നു ഉണ്ടായിരുന്നത്. ഇനിയുള്ള ബാറ്റ്‌സ്മാന്മാര്‍ ബാറ്റ് ചെയ്യാന്‍ പറ്റാത്തവിധം പരിക്കുകള്‍ ആയതിനാല്‍ 97/5 എന്ന സ്‌കോറില്‍ 13 റണ്‍സ് വെസ്റ്റിന്‍ഡീസിന് ലക്ഷ്യം എന്ന നിലയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ ബേദി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. അത് ഇന്ത്യയുടെ ഒരു പ്രതിഷേധം ആയിരുന്നെന്ന് വെസ്റ്റിന്‍ഡീസ് ടീമിന് മനസിലായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ് രണ്ടാം ഓവറില്‍ 13 റണ്‍സ് എടുത്ത് 10 വിക്കറ്റിന് മത്സരം ജയിച്ചു. 2-1 എന്ന നിലയില്‍ ടൂര്‍ണമെന്റും വിജയിച്ചു. മത്സരം വിജയിച്ച ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ ബേദിയുടെ അടുത്തെത്തിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ സര്‍ ലോയ്ഡ് പറഞ്ഞു.

'കഴിഞ്ഞ ടൂര്‍ണമെന്റിന് ഓസ്ട്രേലിയയില്‍ പോയി ഞങ്ങള്‍ 4-1 ന് പരാജയപെട്ടു. അവിടെ ഓസ്ട്രേലിയ ഞങ്ങളോട് ചെയ്തത് എന്തോ, അത് മാത്രമാണ് ഞാന്‍ ഇവിടെ നിങ്ങളോട് ചെയ്തത്. ഈ ടൂര്‍ണമെന്റ് കൂടി പരാജയപ്പെട്ടിരുന്നെങ്കില്‍ ഞങ്ങളുടെ ജനങ്ങള്‍ ഞങ്ങളെ കല്ലെറിയുമായിരുന്നു'.

പ്രതിഷേധ സൂചകമായി ഇന്ത്യ 97 ന് 5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു എന്നുള്ളത് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു എന്നാക്കി മാറ്റണമെന്ന് ക്യാപ്റ്റന്‍ ബിഷന്‍ ബേദി മത്സര അധികാരികളോട് ആവശ്യപ്പെട്ടു

1975,1979 ലോകകപ്പുകള്‍ വെസ്റ്റിന്‍ഡീസിന് നേടികൊടുക്കുകയും, 1983 ലോകകപ്പില്‍ ഇന്ത്യയോട് ഫൈനലില്‍ പരാജയപ്പെട്ട ടീമിന്റെ ക്യാപ്റ്റനും സര്‍ ക്ലൈവ് ലോയ്ഡ് തന്നെയായിരുന്നു. അതിനാല്‍ തന്നെ വെസ്റ്റിന്‍ഡീസ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായും ജയിക്കാനായി ഏതറ്റം വരെയും പോകുന്ന ഒരു ക്യാപ്റ്റനായും സര്‍ ലോയ്ഡ് അറിയപ്പെട്ടിരുന്നു. ഓഗസ്റ്റ് 31 - സര്‍ ക്ലൈവ് ലോയ്ഡിന്റെ ജന്മദിനം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented