-
ന്യൂഡൽഹി: കൊറോണയെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഉത്തർ പ്രദേശിൽ കുരുങ്ങി ഇന്ത്യൻ അമ്പയർ. ഐ.സി.സിയുടെ രാജ്യാന്തര പാനലിലുള്ള ഇന്ത്യൻ അമ്പയർ അനിൽ ചൗധരിയാണ് ദുരവസ്ഥ നേരിടുന്നത്. ഉത്തർ പ്രദേശിലെ തന്റെ പൂർവികരുടെ ഗ്രാമത്തിൽ സന്ദർശനത്തിന് പോയതായിരുന്നു അനിൽ. ഇതിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡൽഹിയിലേക്ക് മടങ്ങാനാകാതെ അനിൽ ഉത്തർ പ്രദേശിൽ കുടുങ്ങി.
ഉത്തർ പ്രദേശിലെ ഷാംലിക്ക് സമീപമുള്ള ഗ്രാമത്തിലാണ് അനിൽ ചൗധരി. ഫോണിന് റേഞ്ച് കിട്ടണമെങ്കിൽ വലിയ മരത്തിൽ വലിഞ്ഞുകയറണം. ഇന്റർനെറ്റിന്റെ കാര്യം ആലോചിക്കുകയേ വേണ്ട. അനിൽ ചൗധരി പറയുന്നു.
'മാർച്ച് 16 മുതൽ ഞാനും എന്റെ രണ്ട് മക്കളും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. നാട്ടിൽ പോയിട്ട് കുറേ കാലമായിരുന്നു. അതുകൊണ്ടാണ് ഒഴിവുകിട്ടിയപ്പോൾ സന്ദർശനത്തിന് വന്നത്. ഒരാഴ്ച്ച താമസിക്കാൻ വന്നതാണ്. പക്ഷേ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവിടെ കുടുങ്ങി. ഭാര്യയും അമ്മയും ഡൽഹിയിലും'- അനിൽ ചൗധരി പറയുന്നു.
കൊറോണ വൈറസ് ഭീതിയെ തുടർന്ന് ബി.സി.സി.ഐ റദ്ദാക്കിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര നിയന്ത്രിക്കേണ്ട അമ്പയർമാരുടെ സംഘത്തിൽ ചൗധരിയുമുണ്ടായിരുന്നു. ഈ പരമ്പര റദ്ദാക്കിയതോടെ ചൗധരി മക്കളോടൊപ്പം നാട്ടിലേക്ക് പോകുകയായിരുന്നു.
content highlightsL: Climbing up trees in search of mobile network Cricket umpire Anil Chaudhary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..