മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് താരം ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ ജസ്പ്രീത് ബുംറയുടെ പന്ത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ്. 

ആറു വിക്കറ്റ് പിഴുത ബുംറയുടെ മികവില്‍ ഇന്ത്യ ഓസീസിനെ 151 റണ്‍സിന് ചുരുട്ടിക്കെട്ടിയിരുന്നു. ഇതില്‍ 33-ാം ഓവറില്‍ മാര്‍ഷിനെ പുറത്താക്കാന്‍ ബുംറയെറിഞ്ഞ സ്ലോ യോര്‍ക്കറാണ് മാര്‍ഷിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. 

തുടക്കം മുതല്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ ബുംറയുടെ പന്തുകള്‍ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഷോണ്‍ മാര്‍ഷ് ബുംറയെ മികച്ച രീതിയില്‍ പ്രതിരോധിക്കുകയായിരുന്നു. ഈ സമയത്താണ് മാര്‍ഷിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഒരു സ്ലോ യോര്‍ക്കര്‍ വരുന്നത്. പന്ത് വായുവില്‍ സ്വങ് ചെയ്തതിനാല്‍ മാര്‍ഷിന് പന്തിന്റെ ഗതിയും വേഗവും മനസിലാക്കാനായില്ല.

classic delivery from jasprit bumrah to shaun marsh

പന്ത് പാഡില്‍ തട്ടിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നില്‍ക്കുകയായിരുന്നു അദ്ദേഹം.

 

മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ക്യാപ്റ്റന്‍ ടിം പെയ്ന്‍, നഥാന്‍ ലിയോണ്‍, ഹേസല്‍വുഡ് എന്നിവരെയും ബുംറയാണ് പുറത്താക്കിയത്.

Content Highlights: classic delivery from jasprit bumrah to shaun marsh