കിങ്സ്റ്റണ്‍: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. 2019 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് 41-കാരനായ ഗെയ്ല്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്.

ഓള്‍റൗണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന ടീമില്‍ പേസര്‍ ഫിഡല്‍ എഡ്വേര്‍ട്‌സും തിരിച്ചെത്തി. നിക്കോളാസ് പുരനാണ് വൈസ് ക്യാപ്റ്റന്‍. വെസ്റ്റിന്‍ഡീസിന്റെ ഏകദിന ടീം ക്യാപ്റ്റനും പൊള്ളാര്‍ഡാണ്.

ട്വന്റി 20 ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കുകയാണെന്നും സമീപ കാലത്ത് നടന്ന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്‌ചെവെച്ച ഗെയ്‌ലിന് ടീമിനായി ഇനിയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് സെലക്ഷന്‍ പാനല്‍ കരുതുന്നതെന്നും മുഖ്യ സെലക്ടര്‍ റോജര്‍ ഹാര്‍പ്പര്‍ പ്രതികരിച്ചു.

Content Highlights: Chris Gayle returns to West Indies squad