Photo: PTI
അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലൂടെ ചരിത്രം കുറിച്ച് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായ താരങ്ങളില്‍
ഓസ്‌ട്രേലിയയ്‌ക്കെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സ് നേടുന്ന ഏക ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് പൂജാര സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയ്‌ക്കെതിരേ 2000 റണ്‍സ് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പൂജാര. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍.
ഓസ്‌ട്രേലിയയ്‌ക്കെതിരേ 24 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചാണ് പൂജാര 2000 റണ്‍സ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനുള്ള സൗഭാഗ്യവും പൂജാരയ്ക്ക് ലഭിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ന്യൂ ഡല്‍ഹി ടെസ്റ്റിനിടെയാണ് പൂജാര കരിയറിലെ 100-ാം മത്സരത്തിനിറങ്ങിയത്.
Content Highlights: cheteswar pujara complete 2000 runs vs australia in test cricket
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..