ന്യൂഡല്‍ഹി: സമീപകാലത്ത് ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ഒന്ന് ഇന്ത്യന്‍ താരം ചേതേശര്‍ പൂജാരയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങായിരുന്നു. അമിത പ്രതിരോധത്തിലൂന്നിയുള്ള പൂജാരയുടെ ബാറ്റിങ് സഹ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കുന്നുവെന്നായിരുന്നു വിമര്‍ശനങ്ങള്‍.

ഇപ്പോഴിതാ മുന്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയും പൂജാരയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

പൂജാരയോട് സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തണമെന്നാണ് ബ്രയാന്‍ ലാറയുടെ നിര്‍ദേശം. പൂജാര ടീമിന് പ്രയോജമകരമാകുന്ന തരത്തിലുള്ള റണ്‍റേറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാറ.

അതേസമയം പൂജാരയുടെ ഈ ബാറ്റിങ് സമീപനം മുന്‍കാലങ്ങളില്‍ ടീം ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ ലാറ അതു തന്നെയാണ് കോലിയുടെ ടീം ഇപ്പോഴത്തെ മികച്ചതായതെന്നും വ്യക്തമാക്കി.

Content Highlights: Cheteshwar Pujara should improve his strike rate says Brian Lara