സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടു. 287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് 120 റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ് ടമായി വന്‍ തകര്‍ച്ചയെ നേരിടുന്നു.

അത്ഭുതം സംഭവിച്ചില്ലെങ്കില്‍ തോല്‍വി ഉറപ്പ്. പരമ്പരയും കൈവിട്ട് പോകും. തോല്‍വിയുടെ ആഘാതം മുന്നില്‍ നില്‍ക്കുമ്പോഴും നാണക്കേടിന്റെ മറ്റൊരു റെക്കോഡും ഈ ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാര സ്വന്തം പേരില്‍ കുറിച്ചു.

ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും റണ്ണൗട്ടാകുന്ന ആദ്യ ഇന്ത്യന്‍ താരമായി പൂജാര. ഏറ്റവും ഒടുവില്‍ 2000 ത്തില്‍ ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ഇതിന് മുമ്പ് രണ്ട് ഇന്നിങ്‌സിലും റണ്ണൗട്ടായത്.

ക്രിക്കറ്റ് ചരിത്രത്തില്‍ പൂജാര രണ്ട് ഇന്നിങ്‌സിലും റണ്ണൗട്ടാകുന്ന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ 25 ാമനായി ചേര്‍ക്കപ്പെട്ടു.

മൂന്നാം റണ്ണിനുള്ള ശ്രമത്തിലാണ് പൂജാര ഇന്ന് രണ്ടാം ഇന്നിങ്‌സില്‍ റണ്ണൗട്ടായത്. ആദ്യ ഇന്നിങ്‌സില്‍ റണ്ണൊന്നുമെടുക്കാതെയാണ് പൂജാര റണ്ണൗട്ടായത്.