സിഡ്നി: ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയാണ് ടെസ്റ്റ് ക്രിക്കറ്റിൽ പുറത്താക്കാൻ ഏറ്റവും പ്രയാസമുള്ള താരമെന്ന് ഓസ്ട്രേലിയയുടെ പേസ് ബൗളർ പാറ്റ് കമ്മിൻസ്. ഓസീസ് ടീമിന് പലപ്പോഴും പൂജാര തലവേദന സൃഷ്ടിക്കാറുണ്ടെന്നും പാറ്റ് കമ്മിൻസ് പറയുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ക്വസ്റ്റ്യൻ ആന്റ് ആന്‍സര്‍ സെഷനിൽ സംസാരിക്കുകയായിരുന്നു കമ്മിൻസ്.

' ഔട്ട് ആക്കാൻ പ്രയാസമുള്ള ബാറ്റ്സ്മാൻമാർ ഒരുപാട് പേരുണ്ട്. പക്ഷേ ഞാൻ അതിൽ നിന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാരയേയാണ് തിരഞ്ഞെടുക്കുക. ഓസീസ് മണ്ണിൽ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പര വിജയം നേടിയപ്പോൾ പൂജാരയുടെ പ്രകടനം നിർണായകമായിരുന്നു. വളരയധികം ശ്രദ്ധാപൂർവ്വമാണ് പൂജാര ബാറ്റു ചെയ്യുക.' കമ്മിൻസ് വ്യക്തമാക്കുന്നു.

അന്നത്തെ ചരിത്ര വിജയത്തിൽ മൂന്നു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും ഉൾപ്പെടെ 521 റൺസാണ് പൂജാര അടിച്ചെടുത്തത്. പരമ്പരയിലെ താരമായും പൂജാര തിരഞ്ഞെടുക്കപ്പെട്ടു.

content highlights: Cheteshwar Pujara is hardest to bowl at in Test cricket says Pat Cummins