Photo: AP
സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ടെസ്റ്റ് കരിയറില്‍ 6000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര.
ടെസ്റ്റില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന 11-ാമത്തെ ഇന്ത്യന്‍ താരമാണ് പൂജാര. 134-ാം ഇന്നിങ്‌സിലാണ് പൂജാര ഈ നേട്ടത്തിലെത്തിയത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിരാട് കോലി, വീരേന്ദര്‍ സെവാഗ്, ദിലീപ് വെങ്‌സാര്‍ക്കര്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ നിന്ന് 6000 റണ്‍സ് ക്ലബ്ബിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും പൂജാര സ്വന്തമാക്കി.
സുനില്‍ ഗാവസ്‌ക്കര്‍ (117), വിരാട് കോലി (119), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (120), വീരേന്ദര്‍ സെവാഗ് (123), രാഹുല്‍ ദ്രാവിഡ് (125) എന്നിവരാണ് പൂജാരയേക്കാള്‍ കുറഞ്ഞ ഇന്നിങ്സില്‍ 6000 കടന്നത്.
മത്സരത്തില്‍ 205 പന്തുകള്‍ നേരിട്ട പൂജാര 12 ബൗണ്ടറികളോടെ 77 റണ്‍സെടുത്തു.
Content Highlights: Cheteshwar Pujara becomes 11th India batsman to reach 6000 runs in Test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..