-
മുംബൈ: ചുരുങ്ങിയ കാലം ഇന്ത്യൻ ടീമിൽ കളിച്ച സ്പിൻ ബൗളറാണ് മുരളി കാർത്തിക്. 2007-ൽ എം.എസ് ധോനിയുടെ ക്യാപ്റ്റൻസിയിലാണ് മുരളി കാർത്തിക് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 2014 വരെ ഐ.പി.എല്ലിലും ആഭ്യന്തര മത്സരങ്ങളിലും കളി തുടർന്നു. എട്ടു ടെസ്റ്റിൽ നിന്ന് 24 വിക്കറ്റും 37 ഏകദിനങ്ങളിൽ നിന്ന് 37 വിക്കറ്റുമാണ് കാർത്തികിന്റെ അക്കൗണ്ടിലുള്ളത്. 2007-ൽ ഒരു ട്വന്റി-20യിലും കളിച്ചു.
ഏഴു വർഷത്തിന് ശേഷം ഐ.പി.എല്ലിലൂടെ സൗരവ് ഗാംഗുലിക്ക് കീഴിൽ വീണ്ടും കളിക്കാനും മുരളി കാർത്തികിന് അവസരം ലഭിച്ചു. 2012-ലെ ഐ.പി.എല്ലിൽ ഗാംഗുലി പുണെ വാരിയേഴ്സിന്റെ ക്യാപ്റ്റനായിരുന്നപ്പോഴാണ് ആ സംഭവം. 11 മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റ് മാത്രമേ വീഴ്ത്തിയിട്ടുള്ളുവെങ്കിലും ഗാംഗുലിക്ക് തന്നെ വിശ്വാസമായിരുന്നെന്ന് കാർത്തിക് പറയുന്നു.
ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് ഗാംഗുലിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചത്. ചെന്നൈ സൂപ്പർ കിങ്സും ധോനിയും തന്നിൽ താത്‌പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ വിട്ടുകൊടുക്കാൻ ഗാംഗുലി തയ്യാറായിരുന്നില്ലെന്നും കാർത്തിക് പറയുന്നു.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഒരു മത്സരത്തിൽ 104 ഡിഗ്രി പനിയുണ്ടായിട്ടും ഗാംഗുലി തന്നെ കളിക്കാൻ അനുവദിച്ചെന്നും കാർത്തിക് പറയുന്നു. 'ആ മത്സരത്തിൽ ഫുൾ സ്ലീവ് സ്വെറ്ററിട്ടാണ് കളിച്ചത്. കാരണം എനിക്ക് പനിയുണ്ടായിരുന്നു. ഗാംഗുലി എന്റെ ബൗളിങ്ങിൽ എത്രമാത്രം വിശ്വസിച്ചു എന്നതിന്റെ തെളിവായിരുന്നു അത്.' കാർത്തിക് വ്യക്തമാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..