നന്ദി മിസ്റ്റര്‍ ഐപിഎല്‍; വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്‌നയ്ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി സിഎസ്‌കെ


Photo: twitter.com/ChennaiIPL

ചെന്നൈ: ഐപിഎല്‍ അടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്‌നയ്ക്ക് ആശംസയറിയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ പ്രധാന താരമായിരുന്ന റെയ്‌ന 2008 മുതല്‍ 2021 വരെ അവര്‍ക്കായി കളിച്ചിരുന്നു. ചെന്നൈയുടെ നാല് ഐപിഎല്‍ കിരീട നേട്ടങ്ങളിലും പങ്കാളിയായിരുന്നു റെയ്‌ന.

'കീര്‍ത്തി ചരിത്രത്തില്‍ കൊത്തിവെച്ചപ്പോള്‍ അവിടെയുണ്ടായിരുന്നയാള്‍. അത് സാധ്യമാക്കിയവന്‍! എല്ലാത്തിനും നന്ദി, ചിന്ന തല' - റെയ്‌നയുടെ ചിത്രം പങ്കുവെച്ച് ചെന്നൈ കുറിച്ചു.

റെയ്‌നയുടെ വിരമിക്കല്‍ കുറിപ്പിനു താഴെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് കമന്റ് ചെയ്തിട്ടുണ്ട്. ചിന്നത്തല ഞങ്ങള്‍ ഓരോരുത്തര്‍ക്കും ആരായിരുന്നു എന്നത് ഒരിക്കലും മറക്കില്ല എന്നാണ് റെയ്നയുടെ ട്വീറ്റിന് താഴെ സിഎസ്‌കെ കുറിച്ചത്.

ചെന്നൈക്കായി 176 മത്സരങ്ങളില്‍ നിന്ന് 4687 റണ്‍സ് നേടിയ റെയ്‌നയാണ് നിലവില്‍ അവര്‍ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരം. മാത്രമല്ല ചെന്നൈക്കായി ഏറ്റവുമധികം 50-ന് മുകളിലുള്ള സ്‌കോര്‍ (34) നേടിയ താരവും ഐപിഎല്‍ നോക്കൗട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (714) നേടിയ താരവും ഐപിഎല്‍ ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (249) നേടിയ താരവുമെല്ലാം റെയ്‌നയാണ്.

ഇതിനിടെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് 2020 ഐപിഎല്ലില്‍ കളിക്കാതെ റെയ്‌ന നാട്ടിലേക്ക് മടങ്ങിയിരുന്നു. ആ സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. പിന്നീട് 2022-ലെ മെഗാ താരലേലത്തിനു മുമ്പ് റെയ്‌നയെ ചെന്നൈ, ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

Content Highlights: Chennai Super Kings pay heartfelt tribute to Suresh Raina


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented