റാഞ്ചി: ഐ.പി.എല്‍ 13-ാം സീസണ്‍ സെപ്റ്റംബര്‍ 19-ന് യു.എ.ഇയില്‍ ആരംഭിക്കാനിരിക്കെ ഫ്രാഞ്ചൈസികളെല്ലാം ക്യാമ്പുകളും മറ്റും ആരംഭിക്കാനുള്ള തിരക്കിലാണ്. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് ടീമുകള്‍ പാലിക്കേണ്ടത്. ഇതിന്റെ ഭാഗമായി താരങ്ങളെല്ലാം കോവിഡ്-19 പരിശോധനയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്.

ബുധനാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി കോവിഡ് പരിശോധനയ്ക്ക് വിധേയനായി. റാഞ്ചിയിലെ ഗുരുനാനാക്ക് ആശുപത്രിയിലെ മൈക്രോ പ്രാക്‌സിസ് ലാബ് അധികൃതര്‍ ധോനിയുടെ റാഞ്ചിയിലെ ഫാം ഹൗസിലെത്തി സാമ്പിള്‍ ശേഖരിച്ചു. അദ്ദേഹത്തിന്റെ പരിശോധനാ ഫലം വ്യാഴാഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

ധോനിയെ കൂടാതെ മറ്റൊരു സൂപ്പര്‍ കിങ്‌സ് താരം മോനു കുമാറും കോവിഡ് പരിശോധനയ്ക്കായി സാമ്പിളുകള്‍ നല്‍കി.

Content Highlights: Chennai Super Kings captain Mahendra Singh Dhoni undergoes Covid-19 test on Wednesday