Photo: twitter.com/ShreyasIyer15
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ചെല്‍സിയുടെ സമ്മാനം. ലണ്ടനിലെത്തിയ ശ്രേയസ്സിന് ചെല്‍സി താരത്തിന്റെ പേരെഴുതിയ ഒരു ജഴ്‌സി സമ്മാനമായി നല്‍കി.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അതിഥിയായെത്തിയ ശ്രേയസ്സിന് ചെല്‍സി പ്രതിരോധതാരം ബെന്‍ ചില്‍വെല്ലാണ് ജഴ്‌സി സമ്മാനിച്ചത്. ചെല്‍സി ആരാധകനായ ശ്രേയസ്സിന് 96-ാം നമ്പര്‍ ജഴ്‌സിനാണ് സമ്മാനമായി നല്‍കിയത്. ജഴ്‌സി സ്വീകരിക്കുന്ന ചിത്രങ്ങള്‍ ശ്രേയസ് പങ്കുവെച്ചു.
പരിക്ക് മൂലം ശ്രേയസ്സിന് ഈ സീസണ്‍ ഐ.പി.എല്‍. നഷ്ടമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായ ശ്രേയസ്സിന് പകരം നിതീഷ് റാണയാണ് ടീമിനെ നയിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് താരം പരിക്കിന്റെ പിടിയിലായത്. പുറംവേദനയെത്തുടര്‍ന്ന് ശ്രേയസ്സിന് വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നഷ്ടമാകും. താരത്തിന് പകരം അജിങ്ക്യ രഹാനെ ടീമിലിടം നേടി. ഇന്ത്യയ്ക്ക് വേണ്ടി ഈ വര്‍ഷം വെറും ആറ് മത്സരങ്ങളില്‍ മാത്രമാണ് ശ്രേയസ്സിന് കളിക്കാനായത്.
Content Highlights: chelasea gifts jersey to indian cricketer shreyas iyer
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..