മക്കല്ലത്തിന് പകരക്കാരനെ പ്രഖ്യാപിച്ചു; ചന്ദ്രകാന്ത് പണ്ഡിറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കോച്ച്


ചന്ദ്രകാന്ത് പണ്ഡിറ്റ് (ഫയൽ) | Photo: മാതൃഭൂമി

കൊല്‍ക്കത്ത: ഐപിഎല്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ പ്രഖ്യാപിച്ചു. ടീമിന്റെ പരിശീലകനായിരുന്ന ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായപ്പോള്‍ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ഇതിഹാസമായ പണ്ഡിറ്റിനെ നിയമിച്ചത്. ട്വിറ്ററിലൂടെ കെകെആര്‍ നിയമനം സ്ഥിരീകരിച്ചു.

കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശ് കിരീടം നേടിയത് പണ്ഡിറ്റിന്റെ ശിക്ഷണത്തിലായിരുന്നു. വിദര്‍ഭയെ 2018,2019 വര്‍ഷങ്ങളില്‍ രഞ്ജി ട്രോഫി ജേതാക്കളാക്കിയത് പണ്ഡിറ്റിന്റെ തന്ത്രങ്ങളായിരുന്നു. ഇന്ത്യന്‍ പ്രാദേശിക ക്രിക്കറ്റ് വമ്പന്‍മാരായ മുംബൈ ടീമിനേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്ന പണ്ഡിറ്റ് ഇന്ത്യക്കായി 5 ടെസ്റ്റ് മത്സരങ്ങളിലും 36 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികച്ച ട്രാക്ക റെക്കോഡുള്ള താരമാണ് പണ്ഡിറ്റ്. 48.00 ബാറ്റിങ് ശരാശരിയില്‍ 8000ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്.

കൊല്‍ക്കത്തയെ പരിശീലിപ്പിക്കാന്‍ ലഭിച്ചിരിക്കുന്നത് മികച്ച അവസരവും അംഗീകാരവുമായി കാണുന്നുവെന്ന് പണ്ഡിറ്റ് പ്രതികരിച്ചു. രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ടീമാണ് കൊല്‍ക്കത്ത. 2012,2014 വര്‍ഷങ്ങളിലാണ് ടീം കിരീടം നേടിയത്. 2021ല്‍ കൊല്‍ക്കത്ത ഫൈനലിലെത്തിയെങ്കിലും ചെന്നൈയോട് പരാജയപ്പെട്ടിരുന്നു.

Content Highlights: chandrakant pandit, kkr, head coach


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented