മൂന്നാം ട്വന്റി 20 ഇന്ന്; പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഇന്ത്യ


പരമ്പര ഉറപ്പിച്ചതോടെ ചൊവ്വാഴ്ച ഇന്ത്യന്‍ ടീമില്‍ ഒന്നിലേറെ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്

ഗയാന: വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ അമേരിക്കന്‍ അധ്യായം കഴിഞ്ഞു. ഫ്ലോറിഡയില്‍ നടന്ന ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ ജയിച്ച് പരമ്പര നേടിയ ഇന്ത്യ തിങ്കളാഴ്ച വെസ്റ്റിന്‍ഡീസിലെത്തി. മൂന്നാം മത്സരം ചൊവ്വാഴ്ച രാത്രി എട്ടുമുതല്‍ ഗയാനയില്‍.

പരമ്പര സ്വന്തമാക്കിയതിനാല്‍ ടീമിലെ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി സൂചന നല്‍കിയിട്ടുണ്ട്. ''പരമ്പര വിജയിച്ചതോടെ അടുത്ത മത്സരത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. കളി ജയിക്കുക എന്നതിനാണ് മുന്‍ഗണന. എന്നാല്‍, ധൈര്യപൂര്‍വം പുതിയവരെ പരീക്ഷിക്കാം'' - വിരാട് കോലി പറഞ്ഞു.

ആദ്യമത്സരത്തില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഞായറാഴ്ച രണ്ടാം മത്സരത്തില്‍ 168 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിന്‍ഡീസ് 15.3 ഓവറില്‍ നാലിന് 98 റണ്‍സ് എടുത്തുനില്‍ക്കെ മിന്നലും മഴയും വന്നതിനാല്‍ കളി ഉപേക്ഷിച്ചു. മഴനിയമപ്രകാരം 22 റണ്‍സിന് ജയിച്ചു. രണ്ട് നിര്‍ണായക വിക്കറ്റുകളും 20 റണ്‍സുമായി മത്സരം ഇന്ത്യയ്ക്കനുകൂലമാക്കിയ ക്രുണാല്‍ പാണ്ഡ്യ കളിയിലെ താരമായി.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമിനെ തുണയ്ക്കുന്നതാണ് പ്രൊവിഡന്‍സ് സ്റ്റേഡിയത്തിന്റെ ചരിത്രം.

ചഹാര്‍ കളിച്ചേക്കും

പരമ്പര ഉറപ്പിച്ചതോടെ ചൊവ്വാഴ്ച ഇന്ത്യന്‍ ടീമില്‍ ഒന്നിലേറെ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബാറ്റിങ്ങില്‍ കെ.എല്‍. രാഹുലും ശ്രേയസ്സ് അയ്യരും അവസരം കാത്തിരിക്കുന്നുണ്ട്. ആദ്യ രണ്ടു കളികളിലും പരാജയമായ ഋഷഭ് പന്ത് (0, 4), മനീഷ് പാണ്ഡെ എന്നിവരുടെ സ്ഥാനം സംശയത്തിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ/ശിഖര്‍ ധവാന്‍ എന്നിവരിലൊരാള്‍ മാറിനില്‍ക്കാനിടയുണ്ട്.

ബൗളിങ്ങില്‍ പേസ് ബൗളര്‍ ദീപക് ചഹാറും അര്‍ധസഹോദരന്‍ രാഹുല്‍ ചഹാറും കളിച്ചേക്കും. ദീപക് നേരത്തേ ഒരു ഏകദിനം കളിച്ചിട്ടുണ്ട്. സ്പിന്നറായ രാഹുല്‍ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. വിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20-യിലൂടെ അരങ്ങേറ്റംകുറിച്ച് മൂന്നുവിക്കറ്റുമായി കളിയിലെ താരമായ നവ്ദീപ് സെയ്നിയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും മാറിനിന്നേക്കും.

Content Highlights: Chance For India to Experiment in Third T20

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented