കൊളംബോ: മുന്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ചാമിന്ദ വാസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി തുടരും. പരിശീലക സ്ഥാനത്തുനിന്നും രാജിവെക്കാനൊരുങ്ങിയ താരം പിന്നീട് രാജി പിന്‍വലിച്ചു.

വാസിന്റെ രാജി പരിഗണിച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ' ശ്രീലങ്കയുടെ ബൗളിങ് കോച്ചായി വാസ് തുടരും. വാസ് രാജിവെക്കാനുണ്ടായ എല്ലാ സാഹചര്യങ്ങളും പരിഹരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം രാജി പിന്‍വലിച്ചിട്ടുണ്ട്.'-ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് വക്താവ് അറിയിച്ചു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ സമനില വഴങ്ങിയതിനുപിന്നാലെയാണ് വാസ് പരിശീലക സ്ഥാനം ഒഴിയാനൊരുങ്ങിയത്. 

ശ്രീലങ്കയ്ക്കായി 111 ടെസ്റ്റുകളും 322 ഏകദിനങ്ങളും ആറ് ടെസ്റ്റുകളും കളിച്ച താരമാണ് വാസ്. 

Content Highlights: Chaminda Vaas to continue as Sri Lanka's fast bowling consultant