സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റെടുത്ത ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് റെക്കോഡ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അഞ്ചു വിക്കറ്റെടുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറെന്ന റെക്കോഡാണ് ചാഹല്‍ സ്വന്തം പേരില്‍ കുറിച്ചത്. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങുമടക്കമുള്ള ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് സാധിക്കാത്ത നേട്ടമാണ് ചാഹല്‍ സ്വന്തമാക്കിയത്.

8.2 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ചാഹല്‍ അഞ്ചു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയത്. ക്വിന്റണ്‍ ഡികോക്ക്, ജെ.പി ഡുമിനി, ക്രിസ് മോഫിസ്, സോണ്ടോ, കഗീസോ റബാദ എന്നിവരായിരുന്നു ലെഗ് സ്പിന്നറിന്റെ ഇരകള്‍. 

2001ല്‍ 10 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ഹര്‍ഭജന്‍ സിങ്ങ് മൂന്നു വിക്കറ്റെടുത്തിരുന്നു. ഈ റെക്കോഡ് ചാഹലും കുല്‍ദീപും മറികടന്നു. കുല്‍ദീപ് ആറു ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റാണ് വീഴ്ത്തിയത്.

CHAHAL

Content Highlights: Chahals Career Best Helps Him Beat Harbhajan's Record in Centurion