വിരാട് കോലി
തിരുവനന്തപുരം: സച്ചിന് തെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് കൂടി മറികടന്ന് വിരാട് കോലി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറി നേടിയ കോലി നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം ഏകദിന സെഞ്ചുറിയാണിത്. 160 ഇന്നിങ്സുകളിലാണ് സച്ചിന് ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ കോലി 101 ഇന്നിങ്സിലാണ് ഇത് മറികടന്നത് എന്നതാണ് ശ്രദ്ധേയം.
ഏകദിനക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായും കോലി മാറി. ശ്രീലങ്കയ്ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് കോലി ചരിത്രം കുറിച്ചത്. ഓസ്ട്രേലിയക്കെതിരേ ഒമ്പത് സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. കോലി വിന്‍ഡീസിനെതിരേയും ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
അവസാനമായി കളിച്ച നാല് ഇന്നിങ്സുകളില്‍ മൂന്നിലും സെഞ്ചുറി തികച്ച കോലി മിന്നുന്ന ഫോമില്‍ തുടരുകയാണ്. ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി അടിച്ച കോലി ഈ മാസം പത്തിന് നടന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയിരുന്നു.
ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് ആദ്യ ഏകദിനത്തില്‍ കോലി മറികടന്നത്. എട്ട് സെഞ്ചുറിയാണ് സച്ചിന് ലങ്കയ്ക്കെതിരെ നേടിയിരുന്നത്. ഇന്നത്തെ മത്സരത്തിലേതടക്കം ലങ്കയ്ക്കെതിരെ കോലിയുടെ സെഞ്ചുറി നേട്ടം പത്തായി. അഞ്ചു ദിവസത്തിനിടെ സച്ചിന്റെ രണ്ടു റെക്കോര്‍ഡുകള്‍ മറികടക്കുകയും ചെയ്തു.
85 പന്തില്‍ നിന്നാണ് ഇന്ന് കോലി തന്റെ ഏകദിന കരിയറിലെ 46-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 49 സെഞ്ചുറി നേടിയ സച്ചിന് തന്നെയാണ് കോലിക്ക് മുന്നിലുള്ളത്.
Content Highlights: Century again-Virat Kohli breaks Sachin Tendulkar's second record in five days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..