75ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ - വേള്‍ഡ് ഇലവന്‍ മത്സരം? ബിസിസിഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്


.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ സാധ്യതകളാരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി മത്സരം ഓഗസ്റ്റ് 22ന് സംഘടിപ്പിക്കാന്‍ കഴിയുമോ എന്നാണ് ബിസിസിക്ക് അയച്ച കത്തില്‍ ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ ഉന്നതരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുന്‍നിര ഇന്ത്യന്‍ താരങ്ങളേയും വിദേശ താരങ്ങളേയും അണിനിരത്തിയുള്ള മത്സരം സംഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന് താത്പര്യം.

അന്താരാഷ്ട്ര താരങ്ങളുടെ ലഭ്യത സംബന്ധിച്ച് ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോക ഇലവന്‍ ടീമില്‍ 14 താരങ്ങളുടെ സേവനമെങ്കിലും ഉറപ്പാക്കേണ്ടതുണ്ട്. അത് പരിശോധിക്കേണ്ട കാര്യവുമാണ്. ഇംഗ്ലണ്ടില്‍ പ്രാദേശിക സീസണും കരീബിയന്‍ പ്രീമിയര്‍ ലീഗും നടക്കുന്നത് ഓഗസ്റ്റിലാണ്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മത്സരമായതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ താത്പര്യമില്ലായ്മ കാണിക്കില്ലെന്നും ബിസിസിഐ കണക്കുകൂട്ടുന്നു.

ഇന്ത്യന്‍ ടീം ഓഗസ്റ്റ് 27ന് ഏഷ്യ കപ്പിനായി ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതിന് മുന്‍പാണ് മത്സരത്തിനായി നിര്‍ദേശിച്ചിരിക്കുന്ന തീയതിയെന്നതിനാല്‍ തന്നെ മറ്റ് പ്രശ്‌നങ്ങളില്ലെന്നും ബിസിസിഐ കരുതുന്നു. എന്നാല്‍ വിദേശ ലീഗുകളില്‍ കളിക്കുന്ന അന്താരാഷ്ട്ര താരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഇന്ത്യയിലേക്ക് ഒറ്റ മത്സരത്തിനായി എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ബിസിസിഐ വ്യക്തമാക്കുന്നു.

Content Highlights: cricket, independence day, world eleven  

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented