മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരേ ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള 15 അംഗ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്‌നിന് പകരം അലെക്‌സ് ക്യാരി ടീമിലിടം നേടി. 

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സാണ് ഓസീസിന്റെ നായകന്‍. ബാറ്റര്‍ സ്റ്റീവ് സ്മിത്ത് സഹനായകനാണ്. 

ലൈംഗികാരോപണത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പെയ്ന്‍ ഈയിടെ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് പിന്മാറിയിരുന്നു. പെയ്‌നിന് പകരം ടീമിലിടം നേടിയ ക്യാരി 2018 മുതല്‍ ഓസീസിനുവേണ്ടി കളിക്കുന്ന താരമാണ്. 45 ഏകദിനങ്ങളിലും 38 ട്വന്റി 20 മത്സരങ്ങളിലും ക്യാരി ഓസ്‌ട്രേലിയന്‍ കുപ്പായമണിഞ്ഞു.

ടീം ഓസ്‌ട്രേലിയ: പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, അലെക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നതാന്‍ ലിയോണ്‍, മിച്ചല്‍ നെസെര്‍, ജൈല്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍

Content Highlights: Carey set for Gabba debut as Australia's Ashes keeper