തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്; കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്തകള്‍ തള്ളി ലാറ


കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിയാളുകളാണ് ലാറ കോവിഡ് ബാധിതനാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്

-

പോർട്ട് ഓഫ് സ്പെയ്ൻ: താൻ കോവിഡ് പോസിറ്റീവാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തള്ളി വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ.

കോവിഡ് പരിശോധനയ്ക്ക് വിധേയനായതായി സമ്മതിച്ച ലാറ ഫലം നെഗറ്റീവായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി താരം തന്നെ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ആവശ്യപ്പെട്ടു.

തെറ്റായ ഈ വാർത്ത തനിക്ക് ദോഷമൊന്നും വരുത്തിയില്ലെങ്കിലും തന്റെ അടുത്ത ആളുകളിൽ പരിഭ്രാന്തിയുണ്ടാകാൻ ഇത് കാരണമായെന്നും ലാറ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിയാളുകളാണ് ലാറ കോവിഡ് ബാധിതനാണെന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

വെസ്റ്റിൻഡീസിനായി 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും കളിച്ച ലാറ, ടെസ്റ്റിൽ 11,953 റൺസും ഏകദിനത്തിൽ 10,405 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിലെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ലാറയുടെ പേരിലാണ്. 2004-ൽ ഇംഗ്ലണ്ടിനെതിരേ നേടിയ 400 റൺസും 1994-ൽ എഡ്ജ്ബാസ്റ്റണിൽ ഡർഹാമിനെതിരേ വാർവിക്ഷെയറിനായി നേടിയ 501 റൺസും. 2007-ൽ താരം കളിക്കളത്തോട് വിടപറഞ്ഞു.

Content Highlights: Brian Lara quashes rumours, confirms being tested negative for Covid-19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented