മകന്റെ സ്റ്റമ്പ് ഇളക്കുന്ന ബ്രെറ്റ് ലീ | Photo: Instagram/ imatlunchwithlee
സിഡ്നി: ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ബ്രെറ്റ് ലീ. വിരമിച്ചെങ്കിലും ഇപ്പോഴും കമന്റേറ്ററായി ഗ്രൗണ്ടില്‍ സജീവമാണ് മുന്‍ ഓസീസ് താരം. മകന് പ്രെസ്റ്റണുമൊത്ത് ബ്രെറ്റ് ലീ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. വീട്ടുമുറ്റത്തായിരുന്നു ഇരുവരുടേയും ക്രിക്കറ്റ് മത്സരം.
45-കാരനായ ബ്രെറ്റ്ലീ 15-കാരനായ മകനെ പുറത്താക്കുന്നതാണ് വീഡിയോയിലുള്ളത്. ബ്രെറ്റ് ലീയുടെ യോക്കറില് പ്രെസ്റ്റണിന്റെ മിഡില്‍ സ്റ്റമ്പ് തെറിക്കുന്നതു വീഡിയോയില്‍ കാണാം. 'കണ്ണു ചിമ്മിയാല്‍ ലീ നിങ്ങളുടെ സ്റ്റമ്പ് തെറിപ്പിക്കും' എന്ന കുറിപ്പോടെ ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് ചാനലായ ഫോക്സ് ക്രിക്കറ്റാണ് വീഡിയോ പങ്കുവെച്ചത്.
സ്വന്തം മകനാണെങ്കില്പോലും ബൗളിങ്ങില്‍ ഒരു ദയയും കാണിക്കാത്തവനാണ് ബ്രെറ്റ് ലീ എന്നായിരുന്നു ആരാധകരുടെ കമന്റ്. 76 ടെസ്റ്റുകളിലും 221 ഏകദിനങ്ങളിലും 25 ട്വന്റി-20കളിലും ലീ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു. 1999-ല്‍ നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ അരങ്ങേറിയ ബ്രെറ്റ് ലീ 2008-ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
Content Highlights: Brett Lee Shows No Mercy To His Son Uproots His Middle Stump In Backyard Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..