ഡ്വയ്ൻ ബ്രാവോ| ഫോട്ടോ: പി.ടി.ഐ
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിശ്വസ്തനായ ഓള്‍റൗണ്ടര്‍ കുപ്പായത്തില്‍ ഇനി ഡ്വെയ്ന്‍ ബ്രാവോ ഇല്ല. ഐപിഎല്ലില്‍ നിന്ന് വിരമിച്ച താരം സൂപ്പര്‍ കിങ്സിന്റെ ബൗളിങ് കോച്ചായി ചുമതലയേറ്റു. വ്യക്തിപരമായ കാരണത്താല്‍ എല്‍ ബാലാജി ബൗളിങ് കോച്ച് സ്ഥാനത്ത് നിന്ന് ഒരു വര്‍ഷത്തേക്ക് ഇടവേള എടുത്തിരുന്നു. അതിന് പകരമായാണ് 39 കാരനായ ബ്രാവോ എത്തുന്നത്.
ഐപിഎല്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായ ബ്രാവോ 183 വിക്കറ്റുകളുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനുമാണ്. 2008 ല്‍ ഐപിഎല്‍ തുടങ്ങിയത് മുതല്‍ 2017 ല്‍ ഒരുവര്‍ഷം ഒഴികെ എല്ലാ സീസണിലും കളിച്ച താരം കൂടിയാണ് ബ്രാവോ. മുംബൈ ഇന്ത്യന്‍സിലായിരുന്നു ആദ്യം 2011 ല്‍ ലേലത്തിലൂടെ സൂപ്പര്‍ കിങ്സ് എടുത്തു. ഇടയ്ക്ക് 2016,17 കാലത്ത് സൂപ്പര്‍ കിങ്സ് ടീമിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഗുജറാത്ത് ലയണ്‍സിന്റെ ഭാഗമായിരുന്നു ഈ വിന്‍ഡീസ് താരം.
സൂപ്പര്‍ കിങ്സിന് വേണ്ടി 144 മത്സരം കളിച്ച ബ്രാവോ 168 വിക്കറ്റുകള്‍ നേടി. 1556 റണ്‍സും അടിച്ചെടുത്തു.
Content Highlights: Bravo retires, Chennai Super Kings
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..