മത്സരത്തിനിടെ ഇംഗ്ലണ്ട് ടീം | Photo: AP
ആന്റിഗ്വ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനെതിരേ ഗുരുതര ആരോപണവുമായി വെസ്റ്റിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്വെയ്റ്റ്. ഇംഗ്ലീഷ് താരങ്ങള്‍ വെസ്റ്റിന്‍ഡീസ് ടീമിനെ അപമാനിച്ചുവെന്ന് ബ്രാത്വെയ്റ്റ് ആരോപിക്കുന്നു. സമനില ഉറപ്പായിട്ടും ആന്റിഗ്വയില്‍ നടന്ന ടെസ്റ്റ് മത്സരം അവസാന ഓവര്‍ വരെ വലിച്ചുനീട്ടിയ ഇംഗ്ലണ്ടിന്റെ നടപടി വിന്‍ഡീസ് ടീമിനോടുള്ള അനാദരവാണെന്ന് ബ്രാത്വെയ്റ്റ് പറയുന്നു. വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു നില്‍ക്കേയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.
'ഇംഗ്ലണ്ടിന്റെ നടപടി ഞങ്ങളെ അപമാനിക്കുന്ന ഒന്നായേ കാണാനാകൂ. മത്സരത്തിന്റെ അവസാന മണിക്കൂറില്‍ രണ്ട് ബാറ്റര്‍മാര്‍ ക്രീസില്‍ നിലയുറപ്പിച്ചുനില്‍ക്കെ ബൗളര്‍മാര്‍ക്ക് പിച്ചില്‍നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് ഉറപ്പായിട്ടും അവസാന ഓവര്‍ വരെ ബൗള്‍ ചെയ്യാന്‍ അവര്‍ തയ്യാറായത് നമ്മള് കണ്ടു. ആറു വിക്കറ്റ് കൂടി വീഴ്ത്താമെന്ന് പ്രതീക്ഷിച്ചായിരുന്നോ അത്?
ആഷസ് പരമ്പരയിലോ ഇന്ത്യയോ ന്യൂസീലന്‍ഡോ പാകിസ്താനോ എതിരാളി ആയിരുന്നെങ്കിലോ ഇംഗ്ലണ്ട് ഇങ്ങനെ ചെയ്യുമായിരുന്നോ? ഇല്ല എന്നു തന്നെയാകും ഉത്തരം. പിന്നെ എന്തുകൊണ്ട് ഞങ്ങള്‍ക്കെതിരേ അങ്ങനെ ചെയ്തു?'- ബ്രാത് വെയ്റ്റ്ചോദിക്കുന്നു.
രണ്ടാം ഇന്നിങ്സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് വിന്‍ഡീസിന് മുന്നില്‍ 286 റണ്‍സ് വിജയലക്ഷ്യമാണ് വെച്ചത്. മറുപടി ബാറ്റിങ്ങില്‍ 67 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട വിന്‍ഡീസ് തകര്‍ച്ചയിലേക്ക് നീങ്ങി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബോണറും ജേസണ്‍ ഹോള്‍ഡറും ചേര്‍ന്ന് വിന്‍ഡീസിനെ രക്ഷിക്കുകയായിരുന്നു. ഇരുവരും 90 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
Content Highlights: Brathwaite slams disrespectful England after drawn Test
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..