വിനു ബാലകൃഷ്ണൻ | Photo:facebook.com/cricketbotswana
കിഗാലി സിറ്റി: രാജ്യാന്തര ടി 20 ക്രിക്കറ്റ് മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന മലയാളിയെന്ന നേട്ടം സ്വന്തം പേരിലാക്കി തൃശ്ശൂര്‍ സ്വദേശി. ബോട്സ്വാന ടീമില്‍ കളിക്കുന്ന തൃശ്ശൂര്‍ മണ്ണൂത്തി സ്വദേശി വിനു ബാലകൃഷ്ണനാണ് നേട്ടത്തിന് അര്‍ഹനായത്.
2024-ലെ ടി 20 ലോകകപ്പിനുള്ള ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ സെയ്ന്റ് ഹെലേനയ്ക്കെതിരെയാണ് വിനുവിന്റെ നേട്ടം. 70 പന്തുകള്‍ നേരിട്ട താരം ഏഴ് ഫോറും അഞ്ച് സിക്സും സഹിതം 100 റണ്‍സ് നേടി. ബോട്സ്വാനയ്ക്കായി ടി 20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും താരം സ്വന്തം പേരിലാക്കി.
വിനുവിന്റെ ഇന്നിങ്സിന്റെ മികവില്‍ ബോട്സ്വാന മത്സരം വിജയിക്കുകയും ചെയ്തു.
Content Highlights: vinu prabhakar, t20i, century
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..