Photo: Screengrab, twitter.com/JournalistAnees
കാബൂള്‍: അഫ്ഗാനിസ്താനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ബോംബ് സ്ഫോടനം. അഫ്ഗാനിസ്താന്റെ തലസ്ഥാനനഗരമായ കാബൂളില്‍ അരങ്ങേറിയ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെയാണ് സ്റ്റേഡിയത്തില്‍ ബോംബ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോയെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്ഫോടനം നടന്നതോടെ താരങ്ങളും കാണികളും ചിതറിയോടി. നിരവധി ആരാധകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താരങ്ങള്‍ സുരക്ഷിതരാണ്. അഫ്ഗാനിസ്താന് പ്രീമിയര്‍ ലീഗ് എന്ന ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ് സ്ഫോടനം നടന്നത്. അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് മുന്‍കൈ എടുത്ത് നടത്തിയ ടൂര്‍ണമെന്റിലെ പാമിര്‍ സാല്‍മിയും ബന്ദ് ഇ ആമിര്‍ ടീമും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. സ്ഫോടനമുണ്ടാകുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ നടത്തിവന്ന ടൂര്‍ണമെന്റ് ഇതോടെ അനിശ്ചിതത്വത്തിലായി. ഐ.എസ്. ഭീകരരാണ് സ്ഫോടനത്തിന് പുറകിലെന്നാണ് റിപ്പോര്‍ട്ട്. താലിബാന് അഫ്ഗാനിസ്താന്റെ ഭരണം ഏറ്റെടുത്തശേഷം ഐ.എസ്. ഭീകരര്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..