Photo: PTI
മുംബൈ: നിലവിലെ ഇന്ത്യന്‍ നിശ്ചിത ഓവര്‍ ക്യാപ്റ്റന്രോഹിത് ശര്‍മയെ കാത്തിരിക്കുന്ന വലിയ വെല്ലുവിളി ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം അജിത്ത് അഗാര്‍ക്കര്‍. കായികക്ഷമതയോടെ അടുത്ത 24 മാസത്തിനിടെ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനും ഏകദിന ലോകകപ്പിനും മുമ്പുള്ള എല്ലാ മത്സരങ്ങളിലും കളിക്കുക എന്നതാകും രോഹിത്തിന് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഗാര്‍ക്കര്‍ പറഞ്ഞു.
കാലിലെ പേശികള്‍ക്കേറ്റ പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായ രോഹിത് പരിക്ക് ഭേദമായി ഇപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ടീമിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ്.
വിരാട് കോലി ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനു പിന്നാലെ ബിസിസിഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. തുടര്‍ന്നാണ് രോഹിത് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്യാപ്റ്റനാകുന്നത്.
മികച്ച ഫിറ്റ്നസുണ്ടായിരുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്മാരായിരുന്ന വിരാട് കോലിയും എം.എസ് ധോനിക്കും അപൂര്‍വമായി മാത്രമേ മത്സരങ്ങള്‍ കളിക്കാതിരുന്നിട്ടുള്ളൂ എന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.
Content Highlights: biggest challenge for rohit sharma is to remain fit for every game says ajit agarkar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..