മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ പ്രതിഫലം. ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ പ്രകടനവുമായി മിതാലിയും സംഘവും ആരാധകരുടെ കൈയടി നേടിയെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പിന്നില്‍ തന്നെയാണ് ഇന്ത്യന്‍ വനിതാ ടീം. അവര്‍ക്ക് നേരെ ബി.സി.സി.ഐ ഇതുവരെ കണ്ണുതുറന്നിട്ടില്ല.
പുരുഷ താരങ്ങള്‍ക്കു നല്കുന്നതു പോലെ ഗ്രേഡ് തിരിച്ച് വാര്‍ഷിക പ്രതിഫലം തന്നെയാണ് വനിതാ താരങ്ങള്‍ക്കും ലഭിക്കുന്നത്. പുരുഷന്മാര്ക്ക് ഈ വര്‍ഷം പ്രതിഫലം ഉയര്‍ത്തി പുതിയ കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ കളിക്കാരികള്‍ക്ക് ഇപ്പോഴും 2015ലെ കരാര്‍ പ്രകരാമുള്ള തുകയാണ് ലഭിക്കുന്നത്.
ഇനി ഇന്ത്യയുടെ പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോലിയ്ക്കും വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജിനും ലഭിക്കുന്ന പ്രതിഫലത്തിലെ വ്യത്യാസം എത്രയാണെന്ന് അറിയാമോ? ഒരു കോടി 85 ലക്ഷം! എ ഗ്രേഡിലുള്ള കോലിക്ക് വര്‍ഷത്തില്‍ രണ്ടു കോടി പ്രതിഫലം ലഭിക്കുമ്പോള്‍ ഇതേ ഗ്രേഡിലുള്ള മിതാലിക്ക് ലഭിക്കുന്നത് 15 ലക്ഷം രൂപ മാത്രമാണ്.
പുരുഷ താരങ്ങളുടെ ഗ്രേഡ് പ്രതിഫലം ഇങ്ങനെയാണ്. എ ഗ്രേഡില്‍ രണ്ടു കോടി, ബി ഗ്രേഡില്‍ ഒരു കോടി, സി ഗ്രേഡില്‍ 50 ലക്ഷം. വനിതാ താരങ്ങള്‍ക്കാണെങ്കില്‍ എ ഗ്രേഡില്‍ 15 ലക്ഷം, ബി ഗ്രേഡില്‍ പത്ത് ലക്ഷം എന്നാണ് കണക്ക്.
കോലിയെക്കൂടാതെ ധോനി, അശ്വിന്, രഹാനെ, പൂജാര, ജഡേജ, മുരളി വിജയ് എന്നീ താരങ്ങള്‍ രണ്ടു കോടി പ്രതിഫലം പറ്റുന്നവരാണ്. വനിതാ താരങ്ങളില്‍ 15 ലക്ഷം ലഭിക്കുന്ന എ ഗ്രേഡില്‍ മിതാലിയോടൊപ്പമുള്ളത് തിരുഷ് കാമിനിയും ഹര്‍മന്‍പ്രീതും ജുലന് ഗോസ്വാമിയുമാണ്.
അതേസമയം ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ലഭിച്ച 50 ലക്ഷം രൂപയുടെ സമ്മാനം വര്‍ദ്ധിപ്പിക്കണമെന്ന് ബി.സി.സി.ഐയോട് ഭരണസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ അംഗത്തിനും 60 ലക്ഷം രൂപ വീതം നല്‍കണമെന്നും സപ്പോര്‍ട്ടിങ് സ്റ്റാഫിന് 30 ലക്ഷം രൂപ നല്‍കണമെന്നുമാണ് അംഗങ്ങളുടെ ആവശ്യം. നിലവില്‍ സപ്പോര്‍ട്ടിങ് സറ്റാഫിന് 25 ലക്ഷം രൂപയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..